ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാർഷികകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഖത്തറിലെ പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളുടെവിപണമേളയ്ക്ക്
തുടക്കമായി.
അൽ ഖോർ, അൽ തഖിറ, അൽ വഖ്റ, അൽ ശമാൽ, അൽ ഷഹാനിയ എന്നിവിടങ്ങളിലാണ് സീസണൽ കാർഷിക ഉത്പന്ന വിപണികൾ പ്രവർത്തിക്കുക. വർഷം മുഴുവൻ പ്രവർത്തിക്കുന്ന അൽ മസ്റൂഅ വിപണിയും തുടരും.
കർഷകരും ഉപഭോക്താക്കളും നേരിട്ട് ബന്ധപ്പെടാനുള്ള വിൽപ്പന മാർഗങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് വിപണന മേള സംഘടിപ്പിക്കുന്നത്. ......
ദോഹ : ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ നടത്തിയ കെപിഎൽ സീസൺ 5 ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ന്യൂ ബസാർ ചാമ്പ്യന്മാരായി. തുമാമയിലെ ക്രീക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മൽസരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്ലൂ വെയിൽസിനെ 10 വിക്കറ്റിനാണ് കീഴടക്കിയത്. ......
ദോഹ: കവാടം ബുക്സ് പ്രസിദ്ധീകരിച്ച 'മധ്യ നൂറ്റാണ്ടുകളിലെ ശാസ്ത്ര പ്രതിഭകൾ' എന്ന പഠന ഗ്രന്ഥത്തിൻ്റെ ഖത്തർതല പ്രകാശനം പ്രമുഖരുടെ പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും വ്യതിരിക്തമായി. മധ്യ നൂറ്റാണ്ടിൽ നിന്ന് ആധുനിക യുഗത്തിൽ എത്തിയപ്പോൾ ശാസ്ത്രത്തിന് അതിൻ്റെ മാനവിക, ധാർമിക മുഖം നഷ്ടപ്പെട്ടതായി പ്രകാശന വേദി അഭിപ്രായപ്പെട്ടു. ......
ദോഹ : മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രവേശനോത്സവം പ്രശ്സ്ത കവിയും മലയാളംമിഷൻ ഡയറക്റ്ററുമായ മുരുകൻ കാട്ടാക്കട ഉൽഘാടനം ചെയ്യും. ബിർള പബ്ലിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ചെയർമാനും .നോർക്കാറൂട്സ്ഡയറക്ടറുമായ സി. ......
ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ
ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.)സംഘടി പ്പിക്കുന്ന
ഭാരത് ഉത്സവ്
ജനുവരി 22, 23 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.
'ഭാരത് ഉത്സവ് -2026'ന്റെ
ഭാഗമായിഐ.സി.സി. സൂപ്പർ ഡാൻസേഴ്സ്, ഐ.സി.സി.സ്റ്റാർ സിംഗർ എന്നീ മത്സരങ്ങൾ നടത്തും.12 വയസ് മുതൽ 45 വയസ്
വരെയാണ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പ്രായപരിധി. 10,000,റിയാലാണ് ഒന്നാംസമ്മാനം.
രണ്ടാം സമ്മാനം 5,000റിയാലും മൂന്നാംസമ്മാനം 2,500റിയാലും ട്രോഫിയും സർട്ടിഫിക്കറ്റുകളുംനൽകും.മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഫീസ് 100റിയാലാണ്. ......
ദോഹ: ആവേശകരമായ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ തുടരുന്ന ഫിഫ അണ്ടർ-17 വേൾഡ് കപ്പ് ഖത്തർ 2025 ൽ ഭിന്നശേഷിയുള്ള ആരാധകർക്കും ഫുട്ബോൾ ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കാൻ അവസരമൊരുക്കി സംഘാടകർ. ആസ്പയർ സോണിലെ സ്റ്റേഡിയങ്ങളിൽ നടക്കുന്ന
ആറാമത് ഫിഫ അണ്ടർ-17 വേൾഡ് കപ്പിന്റെ ഭാഗമായി, ഭിന്നശേഷിയുള്ള ആരാധകർക്കായി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ആസ്പയർ സോണിലെ എട്ട് ഗ്രൗണ്ടുകളിലും വീല്ചെയർ സൗകര്യമുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫൈനൽ മത്സരം നടക്കാനിരിക്കുന്ന ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലും ഭിന്നശേഷിയുള്ളവർക്കും ചലനപരിമിതിയുള്ളവർക്കുമായി പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജമാക്കികഴിഞ്ഞു.
കാഴ്ച പരിമിതിയുള്ളവർക്കായി അറബിയും ഇംഗ്ലീഷും ഉൾപ്പെടെ രണ്ട് ഭാഷകളിൽ ഓഡിയോ വിവരണ (Audio Descriptive Commentary) സൗകര്യവും ലഭ്യമാണ് ആരാധകർ “3annak” ആപ്പ് ഡൗൺലോഡ് ചെയ്ത് “U17” കോഡ് നൽകി തങ്ങൾക്ക് ഇഷ്ടമുള്ള ചാനൽ തിരഞ്ഞെടുക്കാം. ......
യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഖത്തർ കുങ്ഫു ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റ് നടത്തി. യുഎംഎഐ ഗ്രാൻഡ് മാസ്റ്ററും ഫൗണ്ടറുമായ സിഫു ഡോ.......
ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) രാജ്യത്തെ എല്ലാ ഹെൽത്ത് സെന്ററുകളിലും ഹെർപീസ് സോസ്റ്റർ വാക്സിൻ സൗജന്യമായി ലഭ്യമാക്കിയതായി അറിയിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും രോഗപ്രതിരോധത്തിന്റെയും ഭാഗമായാണ് ഈ നീക്കം.
കുട്ടിക്കാലത്ത് വന്ന ചിക്കൻപോക്സ് വൈറസിന്റെ അനന്തര ഫലമാണ് ഹെർപീസ് സോസ്റ്ററിന് കാരണമാകുന്നത്. ......
ദോഹ: ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രഫി സെന്ററിന്റെ ആഭിമുഖ്യത്തിൽ ദോഹ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. ഉം സലാൽ ദർബ് അൽ സായിക്ക് സമീപമുള്ള ഓഡിറ്റോ റിയത്തിൽ
നടക്കുന്നഫോട്ടോഗ്രഫി ഫെസ്റ്റിവൽസാംസ്കാരിക മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. ......